ഒമാനിലുടനീളം ഇന്ന് മുതൽ വടക്കു പടിഞ്ഞാറൻ കാറ്റിന് സാധ്യത
[] ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലുള്ള
ജബൽ അൽ അഖ്ദറിൽ നടപ്പാക്കുന്നത് വിപുലമായ ടൂറിസ്റ്റ് പദ്ധതികൾ. 90 ലക്ഷം ഒമാനി റിയാൽ ചെലവഴിച്ചുള്ള വികസന പദ്ധതികളാണ് ഇവിടെ നടക്കുന്നത്. വികസന പദ്ധതികളുടെ ഭാഗമായി ജബൽ അൽ അഖ്ദറിലേക്കുള്ള പ്രധാന പ്രവേശന കവാടം നവീകരിക്കുകയും പ്രധാന റോഡുകൾ ഇരട്ടിപ്പിക്കുകയും ചെയ്യും. 1.1 ദശലക്ഷം റിയാൽ ചെലവിൽ നിർമിച്ച ജബൽ അൽ അഖ്‌ദർ പാർക്ക് സവിശേഷമായ വികസന പദ്ധതിയാണ്. പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത ഈ പാർക്കിൽ കുട്ടികൾക്കുള്ള കളിസ്ഥലം, സ്പോർട്‌സ് ട്രാക്കുകൾ, ഓപ്പൺ തിയേറ്റർ എന്നിവയുണ്ട്. ആഘോഷങ്ങൾക്കും മേളകൾക്കുമായി പ്രത്യേക സൗകര്യങ്ങളുള്ള സ്ക‌്വയർ നിർമിക്കുന്നുണ്ട്. ഈ രീതിയിൽ വിപുലമായ പല ടൂറിസ പദ്ധതികളാണ് ജബൽ അൽ അഖ്ദറിൽ അധികൃതർ നടപ്പാക്കുന്നത്.
[][] ഒമാനിലുടനീളം ഇന്ന് മുതൽ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത. ഒമാൻ്റെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റ് ശക്തമാകുന്നതോടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും തണുപ്പ് കൂടുമെന്നുമാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
