സത്യപ്രതിജ്ഞ വിശേഷം: നാക്ക് പിഴയും ഇറങ്ങി പോക്കും

[] 'അഴിമതി ഭരണത്തിന് ഞങ്ങളുടെ എല്ലാവിധ പിന്തുണയും ഉണ്ടാകും' മേയർക്ക് അഭിവാദ്യമർപ്പിച്ച സിപിഎം നേതാവിന് നാക്കുപിഴ

[][] സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയാക്കും മുമ്പ് കോർപറേഷനിൽ നിന്നിറങ്ങി ആർ. ശ്രീലേഖ 


[]  കണ്ണൂർ മേയർക്ക് അഭിവാദ്യമർപ്പിച്ചപ്പോൾ സിപിഎം നേതാവിന് നാക്കുപിഴ. അഴിമതി ഭരണത്തിന് പിന്തുണയെന്ന് മേയർ സ്ഥാനത്തേക് മത്സരിച്ചു തോറ്റ സിപിഎം കൗൺസിലർ വികെ പ്രകാശിനി. കണ്ണൂരിന്റെ സമഗ്രമായ, നീതിപൂർവമായ, വിവേചനരഹിതമായ അഴിമതി ഭരണം കാഴ്ചവയ്ക്കുമ്പോൾ എല്ലാവിധ പിന്തുണയും ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും എന്നായിരുന്നു പ്രസംഗം. ഇതോടെ മുൻ മേയറും കോൺഗ്രസ് നേതാവുമായ ടിഒ മോഹനൻ പ്രകാശിനിയെ കാര്യമറിയിച്ചെങ്കിലും അഴിമതി രഹിത ഭരണം എന്നാണ് താൻ പറഞ്ഞതെന്ന് അവർ വിശദീകരിച്ചു.

[] [] സത്യപ്രതിജ്ഞ ചടങ്ങുകൾ പൂർത്തിയാക്കുന്നതിന് മുമ്പ് കോർപറേഷനിൽ നിന്നിറങ്ങി ആർ ശ്രീലേഖ. തൊട്ടടുത്ത വീട്ടിൽ പാലുകാച്ചാൽ ചടങ്ങിൽ പങ്കെടുക്കാൻ പോവുകയാണെന്നും തിരികെ വരുമെന്നും വിശദീകരണം. നേരത്തെ മേയര്‍ സ്ഥാനത്തേക്ക് ശ്രീലേഖയെയാണ് ബിജെപി ഉയർത്തി കാട്ടിയിരുന്നത്.