ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ പുതിയ സീസണിന് തുടക്കമായി


വിശ്വോത്തര ഖ്യാതി നേടിയ ഉത്സവത്തിൻ്റെ 31-ാം പതിപ്പിലാണ് ഇത്തവണത്തെ ആഘോഷങ്ങൾ നടക്കുന്നത്. 75 ശതമാനം വരെ വിലക്കുറവിൽ മികച്ച ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന ഓഫറുകളും ഡിസ്കൗണ്ടുകളും ഈ സീസണിൻ്റെ പ്രത്യേകതയാണ്.
2026 ജനുവരി 11 വരെ നീളുന്ന ഫെസ്റ്റിവൽ, താമസക്കാരും സഞ്ചാരികളും ഒരുപോലെ ആസ്വദിക്കാവുന്ന ലോകോത്തര ഷോപ്പിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു. വില പിടിപ്പുള്ള 
സമ്മാനങ്ങളും അനവധിയാണ്. പ്രധാന മെഗാ റാഫിൾ നറുക്കെടുപ്പ് ഇത്തവണയും ഉൾപ്പെടുത്തിയിട്ടുണ്ട്. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ വൻതുകയുൾപ്പെടെ നിരവധി സമ്മാനങ്ങൾ ലഭ്യമാകും. നിസ്സാൻ പട്രോൾ കാറും ഒപ്പം ഒരു ലക്ഷം ദിർഹവും ഭാഗ്യശാലിക്ക് ലഭിക്കും. വിവിധ വിനോദ പരിപാടികളും അരങ്ങേറും.