തിരുവല്ല എഎസ്ഐക്ക് സസ്പെൻഷൻ
പത്തനംതിട്ട: പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിക്ക് ഉൾപ്പെടെ വിവരം ചോർത്തി നൽകിയ എഎസ്ഐക്ക് സസ്പെൻഷൻ.തിരുവല്ല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്‌തിരുന്ന എഎസ്ഐ ബിനു കുമാറിനെയാണ് സസ്പെൻഡ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കും മുൻപ് പ്രതികൾക്ക് ജാമ്യം കിട്ടാൻ സഹായിക്കുന്ന രീതിയിൽ റിമാൻഡ് റിപ്പോർട്ട് വിവരം ഉൾപ്പെടെ പണം വാങ്ങി ചോർത്തി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
