ശംസുദ്ധീൻ കല്ലൂരാവിക്കും റാസിഖ് കല്ലൂരാവിക്കും സ്വീകരണം നല്‍കി

ഹ്രസ്വ സന്ദർശനാർത്ഥം യുകെയിലെത്തിയ ഷാർജ കെഎംസിസി കാസര്‍ക്കോട് ജില്ലാ വൈസ് പ്രസിഡന്റും കാഞ്ഞങ്ങാട് സിഎച്ച്  സെന്റർ ഖജാഞ്ചിയും ആയ ശംസുദ്ധീൻ കല്ലൂരാവിക്കും യുവ ബിസിനസ്സ്മാനും സാമൂഹിക പ്രവർത്തകനുമായ റാസിഖ് കല്ലൂരാവിക്കും യുകെയിലെ കാസര്‍ക്കോട് മുസ്ലിം ലീഗ് പ്രവർത്തകരുടെ കൂട്ടായ്മ  സ്വീകരണം നല്‍കി. ലണ്ടന്‍ ഈസ്റ്റ് ഹാമില്‍ സുലൈമാനി റെസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ നടന്ന സ്വീകരണ പരിപാടി ഹൃദ്യമായി.
ബ്രിട്ടന്‍ മലബാര്‍ അസോസിയേഷൻ ജന. സെക്രട്ടറി ഡാര്‍ലിന്‍ ജോര്‍ജ് കടവന്‍ ഓൺലൈനായി ആശംസകള്‍ അറിയിച്ചു.
ബ്രിട്ടന്‍ മലബാര്‍ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍ കൂടിയായ 
റൗഫ് പടന്ന, സാജിദ് പടന്നക്കാട്, അഷ്റഫ് കാഞ്ഞങ്ങാട്, ജാശിദ്‌ കല്ലൂരാവി, ജിന്ന മാണിക്കോത്ത്, റംഷീദ് കല്ലൂരാവി, അഫ്‌സല്‍ കാഞ്ഞങ്ങാട്, അഷ്ക്കര്‍  കല്ലൂരാവി, കരീം പടന്നക്കാട്, മജീദ് ഒകെ, സുമൈദ് പടന്ന, ഷറഫ് കാഞ്ഞങ്ങാട്, ജസിം പടന്ന തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.