പൗരന്മാരെയും പ്രവാസികളെയും അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്

'സായിദിൻ്റെ അനുഗ്രഹീത ഭൂമിയുടെ സമൃദ്ധിക്കും ക്ഷേമത്തിനും പ്രാര്‍ത്ഥന..' 

പൗരന്മാരെയും പ്രവാസികളെയും അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ് 

54-ാമത് ഈദുൽ ഇത്തിഹാദ് ദിനത്തിൽ യുഎഇ പൗരന്മാരെയും പ്രവാസികളെയും അഭിനന്ദിച്ച് യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ. യുഎഇയിലെ പൗരന്മാരെയും താമസക്കാരെയും ഈദുൽ ഇത്തിഹാദ് ദിനത്തിൽ ഒരുപോലെ അഭിനന്ദിക്കുന്നതായും രാജ്യത്തിൻ്റെ തുടർ വികസനത്തിന് നൽകിയ സംഭാവനകൾക്ക് തൻ്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നതായും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു. നമ്മുടെ കൂട്ടായ പരിശ്രമത്തിലൂടെയും കുടുംബങ്ങളുടെ ഐക്യത്തിലൂടെയും സമൂഹത്തിൻ്റെ ശക്തിയിലൂടെയും യുഎഇ പുരോഗതിയിലേക്കുള്ള യാത്ര തുടരും. ദൈവം നിങ്ങൾക്കും സായിദിൻ്റെ അനുഗ്രഹീത ഭൂമിക്കും സമൃദ്ധിയും ക്ഷേമവും നൽകട്ടെയെന്നും യുഎഇ പ്രസിഡന്റ്