പ്രതി പൊതുസേവകൻ എന്ന ഘടകം കണക്കിലെടുക്കേണ്ടതില്ലെന്നും സിബിഐ വാദം


ഉന്നാവ് ബലാത്സംഗക്കേസിൽ ബിജെപി നേതാവ് കുൽദീപ് സിങ് സിൻഗാറിൻ്റെ ശിക്ഷ മരവിപ്പിച്ച നടപടി സുപ്രിംകോടതി സ്റ്റേ ചെയ്‌തു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹരജിയിലാണ് നടപടി. കേസിൽ ബിജെപി നേതാവ് കുൽദീപ് സെൻഗാറിനെതിരെ ബലാത്സംഗക്കുറ്റം സംശയാതീതമായി തെളിയിക്കാനായിട്ടുണ്ട്. വകുപ്പിന്റെ സാങ്കേതികത്വത്തിലാണ് ഹൈക്കോടതിയുടെ നടപടിയെന്നും സിബിഐ സുപ്രിംകോടതിയെ അറിയിച്ചു.

പ്രതി പൊതുസേവകൻ എന്ന ഘടകം കണക്കിലെടുക്കേണ്ടതില്ലെന്നും സിബിഐ വാദിച്ചു. ജീവപര്യന്തം ശിക്ഷ എന്നത് ഇവിടെ സാധുതയുണ്ട്. ഇതിൽ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ അപ്പീൽ സുപ്രിംകോടതി പരിഗണിച്ചു കൊണ്ടിരിക്കുകയാണ്.

ഉന്നാവ് കേസിൽ ഇരയായ പെൺകുട്ടിയുടെ പിതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കുൽദീപ് സെൻഗാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോഴും ജയിലിൽ തുടരുകയാണെന്നും സോളിസിറ്റർ ജനറൽ സുപ്രിംകോടതിയിൽ അറിയിച്ചു.