ബൈറോൺ ചുഴലിക്കാറ്റ് ഗസ്സയെ വരിഞ്ഞു മുറുക്കുന്നു
ബൈറോൺ ചുഴലിക്കാറ്റ് ഗസ്സയെ വരിഞ്ഞു മുറുക്കുന്നു, ടെന്റുകളും കെട്ടിടങ്ങളും തകർന്നു, ഒരു മരണം.
ഇസ്രായേൽ ചവച്ചു തുപ്പിയ ഗസ്സയില്‍ പേമാരിയും കാറ്റും നാശം വിതക്കുന്നു. ജനജീവിതം വിവരിക്കാൻ കഴിയാത്തവിധം ദുരിതത്തിലും അപകടത്തിലുമാണ്.
നൂറുകണക്കിന് താൽക്കാലിക ടെൻ്റുകൾ പേമാരിയിൽ തകർന്നു. ഒരു കുഞ്ഞ് മരിക്കുകയും വീണ്ടും ആയിരങ്ങൾ അഭയാർഥികളാവുകയും ചെയ്‌തു.
