ഷാർജ കെഎംസിസി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു


ഈദുല്‍ ഇത്തിഹാദ്- യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി ഷാർജ കെഎംസിസി  സംഘടിപ്പിച്ച പരിപാടിയില്‍ പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ അവാര്‍ഡുകള്‍ സമ്മാനിച്ചു. പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഡോ. സുബൈര്‍ ഹുദവിയാണ് പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങൾ സ്മാരക എജുക്കേഷണല്‍ വിഷണറി അവാര്‍ഡ് ജേതാവ്. ഉത്തരേന്ത്യയിലെ പിന്നോക്ക പ്രദര്‍ശനങ്ങള്‍ കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ സേവന പ്രവര്‍ത്തനം മുന്‍ നിര്‍ത്തിയാണ് അവാര്‍ഡ്. ഷാർജ കെഎംസിസി പ്രസിഡന്റ് ഹാശിം നൂഞ്ഞരി പൊന്നാട അണിയിച്ചു.
ഷാർജ കെഎംസിസി നേതാവായിരുന്ന കെട്ടികെ മൂസയുടെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ പുരസ്കാര ജേതാവ് ഷാർജ കെഎംസിസി കാസര്‍ക്കോട് ജില്ലാ ട്രഷറര്‍ സുബൈര്‍ പള്ളിക്കാല്‍ ആണ്. ഷാർജ കെഎംസിസി സാമൂഹ്യ സുരക്ഷ പദ്ധതിയായ ഫാമിലി കെയര്‍ സ്കീമില്‍ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേര്‍ത്തതാണ് സുബൈര്‍ പള്ളിക്കാലിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
കെടികെ മൂസ അവാര്‍ഡ് പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ സുബൈര്‍ പള്ളിക്കാലിന് സമ്മാനിച്ചു. പരിപാടിയില്‍ ഷാർജ കെഎംസിസി പ്രസിഡന്റ് ഹാശിം നൂഞ്ഞരി  അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാര്‍ തളങ്കര,  എംഎസ്എഫ് പ്രസിഡന്റ് പികെ നവാസ്, ഡോ. കെപി ഹുസൈന്‍, ആദില്‍ ഹുദവി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷാർജ കെഎംസിസി ജന. സെക്ര മുജീബ് തൃക്കണ്ണാപുരം സ്വാഗതവും ട്രഷറര്‍ കെ അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.