സിപിഎം-ജമാഅത്ത് ബന്ധം

-CPM വോട്ട് ചോദിച്ചു, നല്‍കി: ജമാഅത്ത് സെക്രട്ടറി 

-ജമാഅത്തെ ഇസ്ലാമി യുമായി ചര്‍ച്ച നടത്തിയിരുന്നു എന്ന് പിണറായി വിജയന്‍ 

-CPM ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ സഖ്യം ഉണ്ടാക്കി: വിഡി സതീശന്‍ 

സിപിഎം വോട്ട് ചോദിച്ചു, അത് കൊണ്ടാണ് വോട്ട് നല്‍കിയത് എന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശിഹാബ് 
പൂക്കോട്ടൂർ. അതിന് പകരം ഞങ്ങൾ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടില്ല, അത് നൽകാൻ സിപിഎമ്മിന് അധികാരവുമില്ല - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചർച്ച നടന്നത് എകെജി സെൻ്ററിൽ ആയിരുന്നില്ല, 
ആലപ്പുഴ ഗസ്റ്റ് ഹൗസിൽ വെച്ചാണെന്നും അദ്ദേഹം പറഞ്ഞു. 2011 മാർച്ച് 31ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ അന്നത്തെ ജമാഅത്ത് അമീറായിരുന്ന ടി ആരിഫലിയും ശൈഖ് മുഹമ്മദ് കാരക്കുന്നുമായിരുന്നു ജമാഅത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. തുടർ ചർച്ചകൾ പിന്നീട് വിവിധ സ്ഥലങ്ങളിൽ നടന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായി നടത്തിയ ചർച്ചയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റിദ്ധാരണ പരത്തുകയാണെന്നും ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു.

എകെജി സെന്ററിൽ ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു എന്ന് മുഖ്യമന്ത്രി മന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. 'എന്നെ അവർ കണ്ടിട്ടുണ്ട്' പിണറായി വിജയന്‍ പറഞ്ഞു. അവരുടെ സ്വഭാവം മനസ്സിലാക്കി കൊണ്ട് തന്നെയാണ് ചർച്ചക്ക് ഇരുന്നത് - അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ന്യായീകരണം ഇങ്ങിനെ.

പിണറായി സമ്മതിച്ചില്ല എങ്കിലും സിപിഎം ജമാഅത്തെ ഇസ്ലാമി ബന്ധം നാട്ടുകാര്‍ക്ക് അറിയാം, 
ജമാഅത്തെ ഇസ്‌ലാമിയുമായി പരസ്യ സഖ്യമുണ്ടാക്കിയവരാണ് സിപിഎം എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. 
'ജമാഅത്തെ ഇസ്ല‌ാമി സിപിഎമ്മിന്റെ കൂടെ നിൽക്കുമ്പോൾ മതേതരം കോൺഗ്രസിന്റെ കൂടെ നിന്നാൽ വർഗീയം' ഇതാണ് സിപിഎം നയമെന്നും വിഡി സതീശന്‍ പരിഹസിച്ചു. 
കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത് വെൽഫയർ പാർട്ടിയാണെന്നും സതീശൻ വ്യക്തമാക്കി.

-CPM വോട്ട് ചോദിച്ചു, നല്‍കി: ജമാഅത്ത് സെക്രട്ടറി 

-ജമാഅത്തെ ഇസ്ലാമി യുമായി ചര്‍ച്ച നടത്തിയിരുന്നു എന്ന് പിണറായി വിജയന്‍ 

-CPM ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ സഖ്യം ഉണ്ടാക്കി: വിഡി സതീശന്‍ 

സിപിഎം വോട്ട് ചോദിച്ചു, അത് കൊണ്ടാണ് വോട്ട് നല്‍കിയത് എന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. അതിന് പകരം ഞങ്ങൾ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടില്ല, അത് നൽകാൻ സിപിഎമ്മിന് അധികാരവുമില്ല - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചർച്ച നടന്നത് എകെജി സെൻ്ററിൽ ആയിരുന്നില്ല, ആലപ്പുഴ ഗസ്റ്റ് ഹൗസിൽ വെച്ചാണെന്നും അദ്ദേഹം പറഞ്ഞു. 2011 മാർച്ച് 31ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ അന്നത്തെ ജമാഅത്ത് അമീറായിരുന്ന ടി ആരിഫലിയും ശൈഖ് മുഹമ്മദ് കാരക്കുന്നുമായിരുന്നു ജമാഅത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. തുടർ ചർച്ചകൾ പിന്നീട് വിവിധ സ്ഥലങ്ങളിൽ നടന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായി നടത്തിയ ചർച്ചയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റിദ്ധാരണ പരത്തുകയാണെന്നും ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു.

എകെജി സെന്ററിൽ ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു എന്ന് മുഖ്യമന്ത്രി മന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. 'എന്നെ അവർ കണ്ടിട്ടുണ്ട്' പിണറായി വിജയന്‍ പറഞ്ഞു. അവരുടെ സ്വഭാവം മനസ്സിലാക്കി കൊണ്ട് തന്നെയാണ് ചർച്ചക്ക് ഇരുന്നത് - അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ന്യായീകരണം ഇങ്ങിനെ.

പിണറായി സമ്മതിച്ചില്ല എങ്കിലും സിപിഎം ജമാഅത്തെ ഇസ്ലാമി ബന്ധം നാട്ടുകാര്‍ക്ക് അറിയാം, ജമാഅത്തെ ഇസ്‌ലാമിയുമായി പരസ്യ സഖ്യമുണ്ടാക്കിയവരാണ് സിപിഎം എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. 'ജമാഅത്തെ ഇസ്ല‌ാമി സിപിഎമ്മിന്റെ കൂടെ നിൽക്കുമ്പോൾ മതേതരം കോൺഗ്രസിന്റെ കൂടെ നിന്നാൽ വർഗീയം' ഇതാണ് സിപിഎം നയമെന്നും വിഡി സതീശന്‍ പരിഹസിച്ചു. 
കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത് വെൽഫയർ പാർട്ടിയാണെന്നും സതീശൻ വ്യക്തമാക്കി.