ജമാഅത്ത് - സിപിഎം ബാന്ധവം ഇന്നുമുണ്ട് മലപ്പുറത്ത്: സാദിഖ് അലി തങ്ങൾ
ജമാഅത്ത് ഇസ്‌ലാമിക്കെതിരായ മുഖ്യമന്ത്രിയുടെ ആരോപണത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ. വെൽഫെയർ പാർട്ടിയുമായി സിപിഎമ്മിന് ബന്ധമുള്ള പഞ്ചായത്ത് ഇപ്പോഴും മലപ്പുറത്തുണ്ട്. യുഡിഎഫിന് എല്ലാവരുടെയും വോട്ട് കിട്ടാറുണ്ട്. കോൺഗ്രസുമായി സഹകരിക്കുക എന്നത് ജമാഅത്ത് ഇസ്‌ലാമി തീരുമാനമാണ്. ജമാഅത്ത് നേരത്തെ ഇടതിന് വോട്ട് കൊടുത്തിരുന്നുവെന്നും ഇപ്പോൾ യുഡിഎഫിനാണ് പിന്തുണയെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു.
