യുഎഇ പൗരന് തടവും പിഴയും ശിക്ഷ
ബാങ്കിൽ വ്യാജ സാലറി വിവരങ്ങൾ സമർപ്പിച്ചതിന് യുഎഇ പൗരന് തടവും പിഴയും ശിക്ഷ. 882,000 ദിർഹം പിഴയും മൂന്ന് മാസം തടവുമാണ് ഇയാൾക്ക് ശിക്ഷയായി വിധിച്ചത്. വ്യാജ രേഖകൾ നിർമ്മിച്ച് ബാങ്കിനെ കബളിപ്പിച്ചതിനാണ് ശിക്ഷയെന്ന് യുഎഇ ഫെഡറൽ കോടതി അറിയിച്ചു. ഉയർന്ന വരുമാനം കാണിച്ച് വായ്പയും മറ്റും തരപ്പെടുത്തുകയായിരുന്നു പ്രതി.
