വേങ്ങാട് മഹല്ല് കൂട്ടായ്മ സ്നേഹ സംഗമം
ഷാർജ: യുഎഇ വേങ്ങാട് മഹല്ല് നിവാസികളുടെ സംഘടന വേങ്ങാട് മഹല്ല് കൂട്ടായ്മ സ്നേഹ സംഗമം 2025 സംഘടിപ്പിച്ചു. വേങ്ങാട് മഹൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് സിപി അബുബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. അഡ്വ. സിപി മുജീബ് അദ്ധ്യക്ഷത വഹിച്ചു. കെപി നംശിർ പ്രവർത്തന റിപോർട്ട് അവതരിപിച്ചു. ഫയാസുൽ ഫർസൂക്ക് അമാനി, സി മുഹമ്മദ്, അൻവർ സാദത്ത്, അബ്ദുൽ സലാം എംസി, മുഹമ്മദ് ഫാരിസ്, റാഷിദ് എംസി സംസാരിച്ചു.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വേങ്ങാട് മഹല്ല് നിവാസികളായ ഫാത്തിമ നൗറിൻ നൗഷാദ്, ഡോ. ഷഹീദ ഷെറിൻ എംസി, കെവി ഇസ്മായിൽ ഹാജി, മുസ്തഫ ഐകെ തുടങ്ങിയവരെ ആദരിച്ചു. വനിതകൾക്കായി പുഡ്ഡിംഗ് ഫെസ്റ്റ്, കുട്ടികളുടെ കലാവിരുന്ന്, ഗായികയും കേരള സ്കൂൾ കലോൽസവ വിജയി അസിൻ വെള്ളില ഷമീർ നേതൃത്വത്തിൽ ഇശൽ വിരുന്നും നടന്നു. ടികെ മുഹമ്മദ് ഹുസൈൻ, വിഎം മമ്മുട്ടി, വികെ കുഞ്ഞഹമ്മദ്, ഹാഷിം എൻപി, സിപി ഫാറുഖ്, ഐകെ സാദിഖ്, സികെ ഇഖ്ബാൽ, ടികെ അബ്ദുൽ റഹ്മാൻ, ഉസ്മാൻ, റയിസ് ഓവി, ഹാഷിം എൻപി, അഫ്സൽ, സിപി ഷുഹൈബ് നേത്യത്വം നൽകി. കലാ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഐകെ അബ്ദുല്ല സ്വാഗതവും ഫൈസൽ ഓവി നന്ദിയും പറഞ്ഞു
