ഫുജൈറ കെഎംസിസി കാസര്‍ക്കോട് ജില്ല: 'വി കാസ്രോഡിയന്‍ 2026' ലോഗോ പ്രകാശനം



കാസര്‍ക്കോട് ഫെസ്റ്റ് ലോഗോ പ്രകാശനം 
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങൾ ഫുജൈറ കെഎംസിസി കാസര്‍ക്കോട് ജില്ല പ്രസിഡന്റ് അയ്യുബ് കല്ലങ്കൈക്ക്‌ കൈമാറി നിര്‍വ്വഹിച്ചു. യുഎഇ കെഎംസിസി പ്രസിഡന്റ് പുത്തൂർ റഹ്മാൻ, ഫുജൈറ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ആലംപാടി, കാസര്‍ക്കോട് ജില്ല ജനറൽ സെക്രട്ടറി ഹനീഫ് കൊക്കച്ചാൽ, ട്രഷറർ സാജിദ് കളനാട്, വൈസ് പ്രസിഡന്റ് റൗഫ് കാസി ആലംപാടി, ജോ. സെക്രെട്ടറിമാരായ അൻസാരി കൊല്ലമ്പാടി, സിദ്ദീഖ് കുമ്പള, ഷബീർ അർജാൽ, ഉനൈസ് ചന്തെര, ഹബീബ് കണ്ണൂർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു .