വിവിധ സ്ഥലങ്ങളില്‍ തീ പിടുത്തം
നോർത്ത് ഗോവയിലെ അർപ്പോരയിൽ റോമിയോ ലെയ്നിലുള്ള ബിർച്ച് നൈറ്റ്ക്ലബിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ 23 പേർ മരിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നും പ്രാഥമിക വിവരം.
മരിച്ചവരിൽ ഭൂരിഭാഗവും ക്ലബ്ബിലെ തൊഴിലാളികളാണ്. മൂന്ന് സ്ത്രീകളും ചില വിനോദസഞ്ചാരികളും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. 23 പേരിൽ മൂന്ന് പേർ പൊള്ളലേറ്റും മറ്റു എല്ലാവരും ശ്വാസംമുട്ടിയും ആണ് മരിച്ചത്.
അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ നൈറ്റ്ക്ലബ് പാലിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ക്ലബ് മാനേജ്മെന്റിനും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടും പ്രവർത്തിക്കാൻ അനുവദിച്ച ഉദ്യോഗസ്ഥർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
"വിനോദസഞ്ചാര സീസണിലെ ഏറ്റവും തിരക്കേറിയ സമയത്താണ് ഈ ദുരന്തം സംഭവിച്ചത്. നിർഭാഗ്യകരമായ സംഭവമാണിത്,” മുഖ്യമന്ത്രി സാവന്ത് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
കൊല്ലം കുരീപ്പുഴയിൽ മത്സ്യബന്ധന ബോട്ടുകൾക്കാണ് തീപിടിച്ചത്, പത്തിലധികം ബോട്ടുകൾ കത്തിനശിച്ചു. സൗകര്യപ്രദമായ
റോഡുകള്‍ ഇല്ലാത്തത് രക്ഷാപ്രവർത്തകർക്ക് സ്ഥലത്ത് എത്തുന്ന കാര്യത്തിൽ പ്രയാസം സൃഷ്ടിച്ചു. കൊല്ലം കുരീപ്പുഴയിൽ നങ്കൂരമിട്ടുനിന്ന മത്സ്യബന്ധന ബോട്ടുകളിൽ പത്തിലധികം ബോട്ടുകളാണ് കത്തിനശിച്ചത്.
ബോട്ടിലെ 20-ലധികം ഗ്യാസ് സിലിണ്ടറുകൾക്കും തീപിടിച്ചത് സാഹചര്യം കൂടുതൽ ഗുരുതരമായി. നാട്ടുകാർ ബോട്ടുകളുടെ കെട്ടഴിച്ചുവിട്ടതോടെ വലിയ അപകടം ഒഴിവാക്കാനായി. തീപിടിത്തത്തിന്റെ കാരണം വ്യക്തതയില്ല.
രണ്ടാഴ്ച മുമ്പും ഇതേ പ്രദേശത്ത് സമാന രീതിയില്‍ തീപിടിത്തം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തിരുവനന്തപുരം പുഴയൂർ സ്വദേശികളുടേതാണ് ബഹുഭാഗം ബോട്ടുകളും. കത്തിയ ചില ബോട്ടുകൾ തീയുടെ ആഘാതത്തിൽ ഒഴുകിപ്പോയി.
കോഴിക്കോട് നടുവണ്ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം പ്രദേശത്തെ മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
നടുവണ്ണൂർ മുളളമ്പത്ത് പ്രകാശൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
സ്ഥലത്ത് പേരാമ്പ്ര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തുന്നു.
