ടൂറിസം കാമ്പയിൻ ആരംഭിച്ച് ഒമാൻ ടൂറിസം മന്ത്രാലയം
ശൈത്യകാല സീസണിൽ ഒമാനെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി അവതരിപ്പിക്കാനൊരുങ്ങി പൈതൃക ടൂറിസം മന്ത്രാലയം. ഇതിനായി 'എക്സ‌്‌പീരിയൻസ് അവർ വിൻ്റർ' എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചു. ഒമാനിലെ കാലാവസ്ഥ, വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ, സാംസ്കാരിക പൈതൃക കേന്ദ്രങ്ങൾ എന്നിവയെല്ലാം കാമ്പയിനിലൂടെ മന്ത്രാലയം എടുത്തു കാണിക്കും. മറ്റ് ജിസിസി രാജ്യങ്ങൾ, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് കാമ്പയിൻ ശ്രമങ്ങൾ നടക്കുന്നത്.
