സ്വദേശിവൽക്കരണം കർശനമാക്കുന്നു
രാജ്യത്ത് സ്വദേശി വത്കരണം കര്‍ശനമാക്കി.
ഈ വർഷത്തെ 2 ശതമാനം തൊഴില്‍ സ്വദേശിവൽക്കരണം ഡിസംബർ 31ന് അകം പൂർത്തിയാക്കണമെന്ന നിർദേശവുമായി യുഎഇ. നിശ്ചിത സമയ പരിധിക്കകം
സ്വദേശികളെ ജോലിക്കെടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 2 ശതമാനം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്ക് 96,000 ദിർഹം വരെ പിഴ ചുമത്തുമെന്നും താക്കീതുണ്ട്.
