യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് സന്ദർശനത്തിനായി ഇസ്ലാമാബാദിൽ
നൂർ ഖാൻ സൈനിക താവളത്തിൽ ഇറങ്ങിയ ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫും നിരവധി മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു.
യുഎഇ പ്രസിഡന്റ് പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ, അദ്ദേഹത്തെ വഹിച്ച വിമാനത്തോടൊപ്പം ഒരു കൂട്ടം പാക്കിസ്ഥാന്‍ സൈനിക വിമാനങ്ങളും അകമ്പടി ചേര്‍ന്നു ആദരം പ്രകടിപ്പിച്ചു.
