പ്രതികരണങ്ങള്‍, പ്രതിഫലനങ്ങള്‍

[] സ്വര്‍ണ്ണം മുഖ്യമന്ത്രിയുടെ 
വീക്ക്നെസ്സ്: കെഎം ഷാജി

[][] ആഭ്യന്തര വകുപ്പിന് ഭ്രാന്ത് പിടിച്ച അവസ്ഥ:  അഡ്വ. കെ പ്രവീണ്‍ കുമാര്‍ 

[][][] ബിജെപി അനുനയ നീക്കം പാളി; അതൃപ്തി തുടർന്ന്  ആർ ശ്രീലേഖ

[] സ്വർണ്ണം എന്നും മുഖ്യമന്ത്രിയുടെ ഒരു വീക്ക്നെസ്സ് ആണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി.  'അത് അമ്പലത്തിൽ കണ്ടാലും നയതന്ത്ര ചാനലിൽ കണ്ടാലും എടുക്കാൻ നോക്കുന്ന ഗവണ്മെന്റാണിത്' കെഎം ഷാജി പറഞ്ഞു.

[][] എഐ ചിത്രമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്ത സംഭവത്തില്‍ പ്രതിഷേധം  വ്യാപകം. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. 
ജാമ്യം കിട്ടുന്ന കേസില്‍ കൊടും കുറ്റവാളിയെ pole വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത് ഇത് ആദ്യ സംഭവമാണെന്നും അദ്ദേഹം ആരോപിച്ചു.

[][][] അനുനയ ശ്രമങ്ങൾ ഫലം കണ്ടില്ല, ബിജെപി തീരുമാനത്തില്‍ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച് ആര്‍ ശ്രീലേഖ. പുതിയ മേയർക്ക് ആശംസ പോസ്റ്റ് പോലും ചെയ്തില്ല. 
മേയർ പദവി ലഭിക്കാത്തതിൽ ഇന്നലെ തന്നെ അതൃപ്തി പ്രകടമാക്കിയിരുന്നു മുൻ ഡിജിപി ആർ ശ്രീലേഖ. താൻ അപമാനിതയായെന്ന വികാരം ശ്രീലേഖ നേതാക്കളോട് പങ്കുവച്ചുവെന്നാണ് വിവരം. ശ്രീലേഖയെ അനുനയിപ്പിക്കാൻ പല ശ്രമങ്ങളും നേതാക്കൾ നടത്തിയെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. എങ്കിലും സമവായ ശ്രമം തുടരുകയാണ്.