രണ്ട് പേർ ഷോക്കേറ്റ് മരണപ്പെട്ട സംഭവം പോലീസ് അന്വേഷിക്കുന്നു


മഴ മാറിയെങ്കിലും വൈദ്യുതി ലൈനുകളിൽ നിന്നും ഷോക്കേൽക്കാതെ സൂക്ഷിക്കണമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ്. ഷാർജ വ്യാവസായിക മേഖലയിൽ വൈദ്യുതി തടസ്സത്തിനിടിൽ രണ്ട് പേർ ഷോക്കേറ്റ് മരിച്ച സാഹചര്യത്തിലാണ് പോലീസിന്റെ അറിയിപ്പ്. ഷാർജയിൽ കനത്ത മഴയിൽ പലയിടത്തും വൈദ്യുതി തടസ്സം നേരിട്ടിരുന്നു. വ്യാവസായിക മേഖലയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച രണ്ട് പേരുടെ മരണത്തെക്കുറിച്ച് ഷാർജ പോലീസ് അന്വേഷിക്കുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റി. കനത്ത മഴയും ഇടിമിന്നലും കാരണം തടസ്സപ്പെട്ട വൈദ്യുതി പുന:സ്ഥാപിക്കാൻ അധികാരികൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചു,  വൈദ്യുതി പൂർണ്ണമായും പുനഃസ്ഥാപിച്ചു. അപകട സാഹചര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും വിവരം ഉടന്‍ അധികൃതരെ അറിയിക്കണമെന്നും ഷാർജ പോലീസ് അറിയിച്ചു.