റോഡരികിൽ നമസ്കരിക്കുകയായിരുന്ന ഫലസ്തീൻ യുവാവിനുമേൽ വാഹനം ഇടിച്ചുകയറ്റി ഇസ്രാഈൽ സൈനികൻ
റോഡരികിൽ നമസ്കരിക്കുകയായിരുന്ന ഫലസ്തീൻ യുവാവിനുമേൽ വാഹനം ഇടിച്ചുകയറ്റി പരിക്കേല്‍പിച്ച് ഇസ്രായേലി കുടിയേറ്റക്കാരനായ റിസർവ് സൈനികൻ. ആക്രമണത്തിൽ ഫലസ്‌തീൻ യുവാവിൻ്റെ ഇരുകാലുകൾക്കും പരിക്കേറ്റു. അധിനിവേശ വെസ്റ്റ് ബാങ്കിലെ റോഡരികിലാണ് സംഭവം. റാമല്ല നഗരത്തിന് വടക്കുള്ള ദെയ്ർജരീർ ഗ്രാമത്തിന് സമീപം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെയാണ് ഫലസ്‌തീൻ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
നമസ്കരിക്കുകയായിരുന്ന ഫലസ്‌തീൻ യുവാവിന്റെ കാലിന് മുകളിലൂടെ തോക്കുധാരിയായ ഇസ്രായേലി കുടിയേറ്റക്കാരൻ ചെറുആൾ ടെറൈൻ വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. തുടർന്ന് വാഹനത്തിൽനിന്ന് ഇറങ്ങിയ അക്രമി, ഇവിടം വിട്ടുപോകണമെന്ന് ഫലസ്തീൻ യുവാവിനോട് ആക്രോശിക്കുകയും ചെയ്തു.
