ആന്ധ്രാപ്രദേശില്‍ ടാറ്റാനഗർ- എറണാകുളം എക്സ്പ്രസ്സിന് തീപിടിച്ചു: രണ്ട് കോച്ചുകൾ പൂര്‍ണ്ണമായും കത്തിനശിച്ചു, ഒരു മരണം


ആന്ധ്രാപ്രദേശിലെ അനക്കപ്പള്ളിയിൽ വെച്ചാണ് അപകടം. ടാറ്റാനഗർ- എറണാകുളം എക്‌സ്പ്രസ്സിന് തീപിടി ക്കുകയായിരുന്നു. രണ്ട് എസി കോച്ചുകൾ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ഒരു മരണം. ഉടന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ കൂടുതല്‍ ആളപായമില്ല. ബി 1, എം 2 കോച്ചുകളാണ് കത്തിയത്. കോച്ചുകളിൽ ഉണ്ടായിരുന്ന 158 യാത്രക്കാരെ രക്ഷപ്പെടുത്തി. മരിച്ചയാളുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ട്രെയിൻ അനകാപള്ളി ജില്ലയിലെ യെലമഞ്ചലി സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് തീപിടിത്തം ഉണ്ടായത്. വിശാഖപട്ടണത്ത് നിന്ന് 66 കിലോമീറ്റർ അകലെയാണ് ഈ സ്റ്റേഷൻ.