ബാർക് തട്ടിപ്പ് റിപ്പോർട്ടർ ഉടമക്കെതിരെ കേസ്: ബാര്‍ക്ക് സീനിയര്‍ മാനേജർ പ്രേംനാഥിനെതിരെയും കേസെടുത്തു

ബാർക് തട്ടിപ്പ് കേസിൽ റിപ്പോർട്ടർ ചാനൽ ഉടമ ആൻ്റോ അഗസ്റ്റിനെതിരെ കേസ്. ബാർക് സീനിയർ മാനേജർ പ്രേംനാഥിനെതിരെയും കേസെടുത്തു. 24 ചാനലിലെ ഉണ്ണികൃഷ്ണ‌നാണ് പരാതിക്കാരൻ. ഇതിന് പിന്നാലെ നിരവധി പരാതികൾ വന്നതിനെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ആരംഭിക്കുകയും അതിനായി സൈബർ പൊലീസിനെ ചുമതലപ്പെടുത്തകയും ചെയ്‌തു.

BNS 316 (2), 318 (4), 336(3), 340 (2), 3(5) 2 ചുമത്തിയാണ് കളമശേരി പൊലീസ് കേസെടുത്തത്. ഒന്നാം പ്രതിയായ ബാർക് സീനിയർ മാനേജർ പ്രേംനാഥ് റേറ്റിംഗ് ഡാറ്റയിൽ തിരിമറി നടത്തുകയും രണ്ടാം പ്രതിയായ റിപ്പോർട്ടർ ചാനൽ ഉടമക്ക് ബാർക് മീറ്റർ സംബന്ധിച്ച രഹസ്യ വിവരങ്ങൾ കൈമാറുകയും ചെയ്തു. 2025 ജൂലൈ മുതൽ പരാതിക്കാരൻ്റെ റേറ്റിംഗ് കുറച്ചു കാണിച്ചും രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ചാനൽ ഉടമയുടെ റേറ്റിംഗ് ഉയർത്തി കാണിച്ചും പരസ്യ കമ്പനികളിൽ നിന്നുള്ള പരസ്യങ്ങൾ ലഭിക്കാതിരിക്കാൻ ഇടയാക്കിയെന്നും ഇത് മൂലം പരാതിക്കാരൻ്റെ ചാനലിന് 15 കോടിയുടെ നഷ്ടമുണ്ടായതായി മൊഴി നല്‌കിയതിനാലാണ് ഈ കേസ് എടുത്തിരിക്കുന്നതെന്നും എഫ്ഐആറിൽ പറയുന്നു