സൗദി: എഐ ലോകത്തെ മൂന്നാമനായി


സ്റ്റാൻഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്  റിപ്പോര്‍ട്ട് 

അമേരിക്കക്കും ചൈനക്കും ശേഷം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോഡലുകളിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിലെ തൊഴിൽ വളർച്ചാ നിരക്കിലും ആഗോളതലത്തിൽ മൂന്നാം സ്ഥാനം നേടി സൗദി അറേബ്യ. ഭാഷാ മോഡലുകളിൽ അമേരിക്കക്കും ചൈനയ്ക്കും ശേഷമാണ് നേട്ടം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധിയായ തൊഴിൽ വളർച്ചയിൽ ഇന്ത്യയ്ക്കും ബ്രസീലിനും ശേഷവുമാണ് സ്ഥാനം. സ്റ്റാൻഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ-സെൻ്റേർഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഡക്‌സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് സൗദിയുടെ സ്വപ്ന നേട്ടം.