വിമാന യാത്രികന് മർദ്ദനം; എയർ ഇന്ത്യ പൈലറ്റിന് സസ്പെൻഷൻ
ഡൽഹി വിമാനത്താവളത്തിൽ ബോർഡിംഗ് ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്‌ത യാത്രക്കാരന് എയർ ഇന്ത്യ പൈലറ്റിന്റെ ക്രൂര മർദ്ദനം. മകളുമായി യാത്രക്കെത്തിയ അങ്കിതിനോട് സുരക്ഷാ പരിശോധന സമയത് ജീവനക്കാർ ഉപയോഗിക്കുന്ന സുരക്ഷാ ചെക്ക്-ഇൻ ലൈൻ ഉപയോഗിക്കാൻ എയർപോർട്ട് ഉദ്യോഗസ്ഥർ നിർദേശിച്ചു. ഈ സമയത്താണ് വിമാന ജീവനക്കാരുടെ സംഘം എത്തി ക്യൂ പാലിക്കാതെ മുന്നിൽ കയറിയത്. ഇത് ചോദ്യം ചെയ്ത അങ്കിതിനെ ക്യാപ്റ്റൻ വിജേന്ദർ അധിക്ഷേപിച്ചുകൊണ്ട് മക്കളുടെ കൺമുന്നിൽ വച്ച് അതിക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പൈലറ്റിനെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു.
