സൗദി കുതിപ്പ്



[] സൗദി അറേബ്യ അതിവേഗം ആഗോള നിക്ഷേപ ശക്തി കേന്ദ്രമായി മാറുമെന്ന്  നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ്. അബ്ഷിർ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രാദേശിക, വിദേശ നിക്ഷേപം ഏറെ മെച്ചപ്പെടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഷൻ 2030 ൻ്റെ പ്രധാന ലക്ഷ്യം നിക്ഷേപമാണ്.
വിദേശ നിക്ഷേപം നാലിരട്ടിയായി വർധിച്ചുവെന്നും ദേശീയ നിക്ഷേപ തന്ത്രത്തിൻ്റെ ലക്ഷ്യം നേടിയിട്ടുണ്ടെന്നും തന്ത്രം അന്തിമ അവലോകന ഘട്ടത്തിലാണെന്നും അൽഫാലിഹ് വ്യക്തമാക്കി.

ഏകദേശം 58,000 വിദേശ നിക്ഷേപകരാണ് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലക്ഷക്കണക്കിന് സൗദികളും ബിസിനസ് രംഗത്തുണ്ട്. നിക്ഷേപ അവസരങ്ങൾ ഏറെ ലഭ്യമാണ്. നിക്ഷേപ മന്ത്രാലയം ഏകദേശം 1,900 അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട് - അൽ ഫാലിഹ് പറഞ്ഞു. മുനിസിപ്പാലിറ്റീസ് മന്ത്രാലയം ഫുറാസ് പ്ലാറ്റ്ഫോം വഴി ഏകദേശം 2,000 അവസരങ്ങൾ നൽകുന്നുവെന്നും അദ്ദേഹം അറിയിച്ചു.


[] ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിനോദസഞ്ചാര കേന്ദ്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി സൗദി അറേബ്യയിലെ അസീർ പ്രവിശ്യ. അറേബ്യൻ ട്രാവൽ അവാർഡ്‌സ് 2025ലാണ് നേട്ടം സ്വന്തമാക്കിയത്. വിനോദസഞ്ചാര മേഖലയിൽ അസീർ പ്രവിശ്യ നടത്തുന്ന വലിയ പരിവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ നേട്ടം കണക്കാക്കപ്പെടുന്നത്. വർഷം മുഴുവൻ സന്ദർശിക്കാവുന്ന മനോഹരമായ കാലാവസ്ഥയും ആധുനിക സൗകര്യങ്ങളും ഒത്തുചേർന്നതോടെ, ആഗോള സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി അസീർ മാറി.