യുഎഇ തണുത്തു വിറക്കുന്നു, ഒമാനില്‍ ശീതകാലം ഇന്ന് ആരംഭിക്കും


[] ഒമാൻ തണുപ്പിലേക്ക്. ജ്യോതിശാസ്ത്രമനുസരിച്ച് ഒമാനിൽ ഇന്ന് ഔദ്യോഗിക ശീതകാലത്തിന് തുടക്കമാകും. 88 ദിവസം നീണ്ടു നിൽക്കുന്നതായിരിക്കും ഇത്തവണത്തെ ശീതകാലം. ഇന്ന് വൈകിട്ട് 7:03ന് ശൈത്യ സംക്രമണത്തോടെയാണ് സീസൺ തുടങ്ങുക. ഇത് വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രിയും ഏറ്റവും ചെറിയ പകലും ഉണ്ടാകുന്ന ദിവസമാണ്. 


[] യുഎഇ തണുത്തു വിറക്കുന്നു. ശക്തമായ മഴക്ക് ശേഷം ഇന്നലെ മഴ പൂര്‍ണ്ണമായും മാറി നിന്നു. എന്നാല്‍ പകല്‍ മുഴുവന്‍ ഇരുട്ട് മൂടിയ അവസ്ഥയായിരുന്നു. പകലും രാത്രിയും വിത്യാസമില്ലാതെ കടുത്ത തണുപ്പാണ് യുഎഇയില്‍ അനുഭവപെടുന്നത്.