നിഖാബ് വിവാദം: ബീഹാര്‍ ഡോക്ടർ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചില്ല

നിയമന കത്ത് വിതരണത്തിനിടെ ബീഹാര്‍ മുഖ്യമന്ത്രി നിഖാബ് പിടിച്ചു താഴ്ത്തിയതിലെ വിവാദം തുടരുന്നു. ഇതേ തുടർന്ന് സർക്കാർ ജോലി ആവശ്യമില്ല എന്നു വനിത ഡോക്ടർ പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെയാണ് ജോലി വേണ്ടെന്നു വെച്ച ബീഹാര്‍ വനിതാ ഡോക്ടർക്ക് മൂന്ന് ലക്ഷം രൂപ പ്രതിമാസ ശമ്പളവും സർക്കാർ ഫ്ലാറ്റും വാഗ്ദാനം ചെയ്ത ജാർഖണ്ഡ് ആരോഗ്യമന്ത്രി ഇർഫാൻ അൻസാരി രംഗത്ത് വന്നത്. ഒരു സ്ത്രീയുടെ മൂടുപടം നീക്കി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുസ്ലീം സമൂഹത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് അൻസാരി ആരോപിച്ചു. അതേസമയം നിയമനം ലഭിച്ച വനിത ഡോക്ടർ ഇനിയും ബീഹാര്‍ സർക്കാർ ജോലിയില്‍ പ്രവേശിച്ചില്ല.