'ഗ്രീനി രാത്' പ്രചരണ പോസ്റ്റർ ഷംസുദ്ദീൻ മാണിക്കോത്ത് പ്രകാശനം ചെയ്തു
മാണിക്കോത്ത്: 2026 ജനുവരി 17ന് അബൂദാബിയിൽ വച്ച് നടക്കുന്ന ഗ്രീൻ സ്റ്റാർ യുഎഇ മാണിക്കോത്ത് സംഗമം - 'ഗ്രീനി രാത്' പ്രചരണ പോസ്റ്റർ മാണിക്കോത്ത് സ്പീഡ് വില്ലയിൽ നടന്ന ചടങ്ങില്‍ ഷംസുദ്ദീൻ മാണിക്കോത്ത് നിർവഹിച്ചു.
ചടങ്ങിൽ ഗ്രീനി രാത് ചെയർമാൻ ബഷീർ 14, കൺവീനർ സന മാണിക്കോത്ത്, മുബാറക്ക് ഹസൈനാർ ഹാജി, മുഹിയുദ്ദീൻ അസ്ഹരി, മുല്ലക്കോയ തങ്ങൾ മാണിക്കോത്ത്, അബൂബക്കർ മാണിക്കോത്ത്, ആസിഫ് ബദർ, മുഹമ്മദ് കുഞ്ഞി സുലൈമാൻ, സലാം പാലക്കി ഖാലിദ് എംഎൻ, കരീം മൈത്രി, സൺലൈറ്റ് അബ്ദുറഹിമാൻ ഹാജി, ഉസ്മാൻ ഫൈസി, എംഎം അബ്ദുറഹിമാൻ, തുടങ്ങിയവർ സംബന്ധിച്ചു. ഗ്രീനി രാത്തിന്റെ പ്രചരണത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള പോസ്റ്റർ പ്രകാശന ചടങ്ങിൽ മാണിക്കോത്ത് പൗരാവലിയുടെ സാന്നിധ്യം സംഗമത്തിന്റെ വിജയത്തെ സൂചിപ്പിക്കുന്ന വിളംബരമായി. സംഗമത്തിൽ സാക്ഷികൾ ആവാൻ നാട്ടിൽ നിന്നും ഒട്ടേറെ പേര്‍ അബുദാബിയിലേക്ക് യാത്ര തിരിക്കും.
