മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് കോൺഗ്രസ്


[] ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നത് കരിനിയമം: വിബിജി റാം ജിക്കെതിരെ സോണിയ ഗാന്ധി

[] തമിഴ്‌നാട്ടിലെ എസ്ഐആർ, ഒരു കോടിയോളം വോട്ടർമാരെ നീക്കി;
ഞെട്ടിക്കുന്ന നടപടി എന്ന് ഡിഎംകെ

[] മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(എംജിഎൻആർഇജിഎ) അട്ടിമറിച്ചതിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എംപി. എംജിഎൻആർഇജിഎ പദ്ധതിയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ ബില്ലിനെതിരെ പ്രതികരിക്കുകയായിരുന്നു സോണിയ. മോദി സർക്കാർ കൊണ്ടുവന്നത് കരിനിയമമാണ്. 20 വർഷം മുമ്പ് രാജ്യത്തെ പാവപ്പെട്ടവർക്ക് വേണ്ടി നടത്തിയ പോരാട്ടമായിരുന്നു എംജിഎൻആർഇജിഎ. ഇത് ഒരു പാർട്ടി വിഷയമായിരുന്നില്ല, സാധാരണക്കാരായ ജനങ്ങളുടെ പ്രതീക്ഷയായിരുന്നു. അതിനെയാണ് മോദി പുതിയ ബില്ലിലൂടെ തകർത്തതെന്ന് സോണിയ ഗാന്ധി വിമർശിച്ചു.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് വരെ മാറ്റുന്ന വിബിജി റാം ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വികസിത ഭാരത് ഗാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) എന്ന ബിൽ പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെ രാജ്യസഭയും ലോക്‌സഭയും പാസാക്കിയിരുന്നു. ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇൻഡ്യ സഖ്യ പാർട്ടികൾ.

[] തമിഴ്‌നാട്ടിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ഒരു കോടിയോളം വോട്ടർമാരെ നീക്കിയത് ഞെട്ടിക്കുന്ന നടപടി എന്ന് ഡിഎംകെ പ്രതികരിച്ചു. ഇന്ന് മുതൽ ബൂത്ത് തലത്തിൽ പാർട്ടി പരിശോധന നടത്തും. ഒരു വോട്ടറെ എങ്കിലും അനർഹമായി ഒഴിവാക്കിയാൽ കോടതിയെ സമീപിക്കും എന്ന് ഡിഎംകെ വ്യക്തമാക്കി. 66 ലക്ഷം പേരുടെ മേൽവിലാസം കണ്ടെത്താനായില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ്സ് നേതാവ് പി ചിദംബരം പറഞ്ഞു. അതേ സമയം കരട് വോട്ടർ പട്ടികയെ സ്വാഗതം ചെയ്‌ത്‌ ബിജെപിയും എഐഎഡിഎംകെയും രംഗത്തെത്തി.