പരമ്പര ഇന്ത്യക്ക്


ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. അഹമ്മദാബാദിൽ നടന്ന അഞ്ചാം ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 30 റൺസിന് കീഴടക്കിയാണ് ഇന്ത്യ പരമ്പര നേടിയത്. ഇന്ത്യ ഉയർത്തിയ 231 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്‌ടത്തിൽ 200 റൺസെടുത്തു. ഇന്ത്യക്കായി തിലക് വർമയും ഹാർദിക് പാണ്ഡ്യയും അർധസെഞ്ചുറിയുമായി തിളങ്ങിയപ്പോൾ വരുൺ ചക്രവർത്തി നാലുവിക്കറ്റുമെടുത്തു.അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മൂന്ന് മത്സരങ്ങൾ ജയിച്ചപ്പോൾ ദക്ഷിണാഫ്രിക്ക ഒരു ജയവും സ്വന്തമാക്കി. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു.