സര്‍വ്വത്ര അഴിമതി! 2025ൽ വിജിലന്‍സ് പിടിയിലായത് 76 പേർ


[][] മദ്യത്തിന് പേരിടൽ;
സർക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി


[] അഴിമതിക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി വിജിലൻസ്; 2025ൽ 57 ട്രാപ്പ് കേസുകളിലായി ഉദ്യോഗസ്ഥരും ഇടനിലക്കാരും അടക്കം 76 പേർ പിടിയിലായി. ഏറ്റവും കൂടുതൽ  കൈക്കൂലിക്കാർ പിടിയിലായത് റവന്യൂ വകുപ്പിലാണ്. കഴിഞ്ഞ വർഷം 201 വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തു. ഈ വർഷവും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു.

[][] മദ്യത്തിന് പേരിടാൻ സർക്കാർ സമ്മാനം പ്രഖ്യാപിച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി. തൃശൂര്‍ കോൺഗ്രസ് നേതാവ് ജോൺ ഡാനിയലാണ് പരാതി നൽകിയത്.

ഇത്തരം സംഭവങ്ങൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുന്നുവെന്ന് പരാതിയില്‍ പറയുന്നു. മദ്യത്തിന്‍റെ പരസ്യത്തിന് സമ്മാനം നൽകുന്നത് മദ്യത്തെ മഹത്വവൽക്കരിക്കുന്നതിന് തുല്യമാണെന്ന് ആരോപണം. മനുഷ്യന്‍റെ ആരോഗ്യത്തെയും സാമ്പത്തിക ഘടനയെയും തകർക്കുന്ന ഇത് കടുത്ത മനുഷ്യാവകാശ ലംഘനം ആണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. പരസ്യത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയും രംഗത്തെത്തിയിരുന്നു.