2025 ഡിസംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പുതിയ നിരക്കുകൾ ഈടാക്കുക

വീണ്ടും എടിഎം ഇടപാട് നിരക്കുകൾ വർധിപ്പിച്ച് എസ്ബിഐ

ഉപഭോക്താക്കളെ പിഴിയാൻ എടിഎം ഇടപാട് നിരക്കുകളിൽ വർധനയുമായി എസ്ബിഐ. എടിഎം, ഡിപ്പോസിറ്റ് കം വിഡ്രോവൽ മെഷീൻ (എഡിഡബ്ല്യുഎം) ഇടപാട് നിരക്കുകളിലാണ് വർധന. 2025 ഡിസംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പുതിയ നിരക്കുകൾ ഈടാക്കുക. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് അവസാനമായി എടിഎം ഇടപാട് നിരക്കുകൾ എസ്‌ബിഐ വർധിപ്പിച്ചത്.