എമിറേറ്റ്‌സ് - അൽ-ദൈദ് - ഖോർഫക്കാൻ റോഡുകൾക്ക് സമീപമാണ് പുതിയ നഗരി

ഷാർജ പുസ്തകമേള പുതിയ നഗരിയിലേക്ക് 

സ്ഥലം അനുവദിച്ചു; 
രണ്ടു വര്‍ഷത്തിനകം നിർമ്മാണം പൂര്‍ത്തിയാക്കും 


സുപ്രീം കൗണ്‍സില്‍ മെമ്പറും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

'ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാവി ആസ്ഥാനമായും ഒരു കോൺഫറൻസ് സെന്ററായും എമിറേറ്റ്‌സ് - അൽ-ദൈദ് - ഖോർ ഫക്കാൻ റോഡുകൾക്ക് സമീപം ഭൂമി അനുവദിച്ചു' ശൈഖ് സുല്‍ത്താന്‍ പറഞ്ഞു. നിർമ്മാണം ആരംഭിച്ച് രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കി ഷാർജ അന്താരാഷ്ട്ര പുസ്തക മേള പുതിയ നഗരിയിലേക്ക് മാറും.
500 ദശലക്ഷം ദിർഹമാണ് പദ്ധതിക്കായി ചെലവഴിക്കുക.