ബംഗ്ളാദേശി കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്
[] മസ്കത്തില്‍ പൊതുസ്ഥലങ്ങളിലെ പക്ഷി തീറ്റ നൽകല്‍ നിരോധിച്ചു
[] മസ്‌കത്ത് റോഡിൽ തുംറൈത്തിന് സമീപം ബംഗ്ളാദേശി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ഒട്ടകത്തെ ഇടിച്ച് മുന്ന് പേർ മരിച്ചു. ചിറ്റഗോംഗ് ഫാത്തിക് ചാരി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ബൾക്കീസ് അൿതർ, മുഹമ്മദ് സാകിബുൽ ഹസൻ സോബുജ്, മുഹമ്മദ് ളിറാറുൽ ആലം എന്നിവരാണ് മരിച്ചത്. ആറ് പേര്‍ വാഹനത്തിലുണ്ടായിരുന്നു.
ദീർഘകാലമായി മസ്‌കത്തിൽ ഗോൾഡൺ വിസയിൽ താമസിക്കുന്ന പ്രവാസി കുടുംബം, സലാല സന്ദർശിച്ച് മസ്കത്തിലേക്ക് മടങ്ങവേയാണ് അപകടം . ഉമ്മയും മകനും മകളുടെ ഭർത്താവുമാണ് മരിച്ചത്. മകളും ഒരു കുട്ടിയും സലാല സുൽത്താൻ ഖബൂസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു കുട്ടിക്ക് പരിക്കില്ല.
[][] പൊതുസ്ഥലങ്ങളിൽ പക്ഷികൾക്ക് തീറ്റ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി മസ്‌കത് മുനിസിപ്പാലിറ്റി. പൊതുസ്ഥലങ്ങളിൽ പക്ഷികൾക്ക് ധാന്യങ്ങളും ഭക്ഷണാവശിഷ്‌ടങ്ങളും നൽകുന്നത് മലിനീകരണത്തിന് കാരണമാകുന്നുവെന്നു അധികൃതർ ചൂണ്ടിക്കാട്ടി. ഭക്ഷണാവശിഷ്‌ടങ്ങൾ അഴുകി ദുർഗന്ധം വമിക്കുന്നതിനും പ്രാണികളും മറ്റും പെരുകുന്നതിനും ഇടയാക്കുന്നുണ്ട്. കെട്ടിടങ്ങളുടെ ബാൽക്കണികളിലും എയർ കണ്ടീഷണറുകളിലും പക്ഷികൾ താവളമാക്കുന്നത് കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ വരുത്തുന്നതായും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
