നിയമ ലംഘകര്‍ക്ക് പിഴ
മദീന നഗരത്തിലെ ഭക്ഷണശാലകള്‍ക്കെതിരെ നടപടി
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ മദീന മുനിസിപ്പാലിറ്റി. 2025 ഡിസംബറിൽ 9,000 ഭക്ഷണ സാമ്പിളുകൾ പരിശോധിച്ചു. പരിശോധന ഫലങ്ങളിൽ 8,900 സാമ്പിളുകളുടെ സാധുത തെളിഞ്ഞു. 96 സാമ്പിളുകളിലാണ് മലിനീകരണം കണ്ടെത്തിയത്. സ്ഥാപനങ്ങൾ ആരോഗ്യ മാനദണ്ഡങ്ങളും ഭക്ഷ്യസുരക്ഷയും ഗുണനിലവാരവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും പാലിക്കണമെന്നും നിയമലംഘകരില്‍ നിന്ന് പിഴ ഈടാക്കുമെന്നും സെക്രട്ടേറിയറ്റ് ഊന്നിപ്പറഞ്ഞു. സ്ഥാപനങ്ങളിലെ വിവിധ നിയമലംഘനങ്ങൾ സംബന്ധിച്ച് ആശയവിനിമയ മാർഗങ്ങളിലൂടെയും ഏകീകൃത നമ്പർ (940) വഴിയും റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
