പിഴ ഒടുക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്ന നിയമം നടപ്പാക്കാൻ ഗതാഗത വകുപ്പ്
പിഴ അടക്കണം അല്ലെങ്കിൽ വലിയ വില:
തുക അടച്ചില്ലെങ്കിൽ ലൈസൻസും ആർസിയും പോകും
ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കല്‍ ശക്തമാക്കുന്നു. പിഴ ഒടുക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്ന നിയമം നടപ്പാക്കാൻ ഗതാഗത വകുപ്പ് ഒരുങ്ങുന്നു. എംവിഡിയും പൊലീസും ചുമത്തുന്ന പിഴയിൽ വളരെ ചെറിയൊരു ശതമാനം മാത്രമാണ് അടക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഗതാഗത നിയമം ലംഘിച്ച വ്യക്തി ഇതുമായി ബന്ധപ്പെട്ട ചലാനുകൾ മൂന്ന് ദിവസത്തിനുള്ളിൽ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളിൽ നേരിട്ടോ കൈപ്പറ്റണം.
45 ദിവസത്തിനകം പിഴ അടയ്ക്കുകയോ നിയമലംഘനം നടന്നിട്ടില്ലെങ്കിൽ തെളിവ് സഹിതം അത് തെളിയിക്കുകയോ ചെയ്യണം. ഇതിന് തയ്യാറായില്ലെങ്കിൽ ലൈസൻസ്, രജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവ സസ്പെൻഡ് ചെയ്യുമെന്നാണ് പുതിയ നിർദേശം.
