സിപിഎം നേതാവ് അയിഷ പോറ്റി കോൺഗ്രസിൽ

[] സിപിഎം നേതാവ് അയിഷ പോറ്റി കോൺഗ്രസിൽ
[][] എൽഡിഎഫിൻ്റെ സിറ്റിങ് സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു: വിഴിഞ്ഞത്ത് കെഎച്ച് സുധീർ വിജയിച്ചത് 83 വോട്ടിന് 

[] കൊട്ടാരക്കര മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസിൽ ചേര്‍ന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നടത്തുന്ന രാപകൽ സമരവേദിയിൽ അയിഷ പോറ്റി എത്തി. കുറച്ച് കാലങ്ങളായി പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. പാര്‍ട്ടി പ്രവർത്തനങ്ങളിൽ സജീവമല്ലെന്നു കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽനിന്ന് അയിഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തിൽനിന്നു വിട്ടുനിന്ന അയിഷ പോറ്റി ഏറെനാളായി നേതൃത്വവുമായി അകൽച്ചയിലാണ്.

[][] തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ
മരണത്തെ തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ച വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ യുഡിഎഫിന് വിജയം.

83 വോട്ടിനാണ് യുഡിഎഫിലെ കെഎച്ച് സുധീർ വിജയിച്ചത്. വിഴിഞ്ഞം വാർഡിലും മലപ്പുറത്തെയും എറണാകുളത്തെയും രണ്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലും ഇന്നലെയാണ് തെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിൻ്റെ സിറ്റിങ് സിറ്റിങ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്. ഇതോടെ യുഡിഎഫിന് നഗരസഭയിൽ 20 സീറ്റായി. കഴിഞ്ഞ തവണ 10 സീറ്റായിരുന്നു നഗരസഭയിൽ യുഡിഎഫിനുണ്ടായിരുന്നത്. ഐഎൻടിയുസി നേതാവും ഹാർബർ വാർഡിലെ മുൻകൗൺസിലറുമായിരുന്നു സുധീർഖാൻ. സിപിഎം ലോക്കൽ കമ്മിറ്റിയംഗം എൻ നൗഷാദായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. സർവശക്തിപുരം ബിനു  ബിജെപിക്ക് വേണ്ടി മത്സരിച്ചു.