ജിസിസി രാജ്യങ്ങൾ സംയുക്ത 'ഗൾഫ് ഷീൽഡ് 2026' സൈനികാഭ്യാസത്തിന് സൗദിയില്‍ തുടക്കം

[] തുടക്കമിട്ടത് ഇന്ദിര, 
25ന്റെ നിറവിൽ തേജസ് യുദ്ധവിമാനം

[][] ജിസിസി രാജ്യങ്ങൾ:  
'ഗൾഫ് ഷീൽഡ് 2026' സൈനികാഭ്യാസത്തിന് സൗദിയില്‍ തുടക്കം


[] എൽസിഎ തേജസ്സിന്റെ ചരിത്രപരമായ ആദ്യ പറക്കലിന് 25 വര്‍ഷം. വിപുലമായ പരിപാടികളോടെ വാർഷികം ആഘോഷിക്കുകയാണ് ഇന്ത്യൻ വ്യോമസേന. 2001ലെ അരങ്ങേറ്റം മുതൽ ഇന്ത്യയുടെ പ്രതിരോധത്തിന്റെ നെടുംതൂണായി മാറിയ പ്രതിരോധ യാത്രയാണ് തേജസ് യുദ്ധ വിമാനത്തിന്റേത്.

[][] ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസം 'ഗൾഫ് ഷീൽഡ് 2026'ന് സൗദിയിൽ തുടക്കം. ഗൾഫ് രാജ്യങ്ങൾക്കിടയിലെ സൈനിക സഹകരണം ശക്തമാക്കുകയും സംയുക്ത നീക്കങ്ങൾ ഏകോപിപ്പിക്കലുമാണ് സൈനികാഭ്യാസത്തിൻ്റെ ലക്ഷ്യം. അത്യാധുനിക യുദ്ധതന്ത്രങ്ങളും സങ്കീർണമായ സാഹചര്യങ്ങളെ നേരിടാനുള്ള പ്രത്യേക പരിശീലനങ്ങളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ സുരക്ഷാ ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ശേഷി അളക്കുന്നതിനായി കൃത്യമായി രൂപകൽപ്പന ചെയ്ത പരീക്ഷണങ്ങളും ഈ സൈനികാഭ്യാസത്തിൻ്റെ ഭാഗമാണ്.