SIR ആശങ്ക അകലുന്നില്ല


[] വോട്ടർലിസ്റ്റിലെ പരാതികൾ പരിഹരിക്കാത്ത പക്ഷം ബംഗാളിൽ എസ്ഐആർ നിർത്തി വെക്കുക; തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ച് മമത ബാനർജി

[][] അർഹരായ എല്ലാവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം: 
രേഖകൾ വേഗത്തില്‍ ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം

[] വോട്ടർലിസ്റ്റിലെ പരാതികൾ പരിഹരിക്കാത്ത പക്ഷം ബംഗാളിൽ എസ്ഐആർ നടപടികള്‍ നിർത്തി വെക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ച് മമത ബാനർജി.
എസ്ഐആറുമായി ബന്ധപ്പെട്ട ആശങ്ക മൂലം ആളുകൾ മരിക്കുന്ന സന്ദർഭം വരെ ഉണ്ടായെന്ന് പറഞ്ഞ മുഖ്യമന്ത്രി എസ്ഐറിനെതിരെ നിയമപരമായി നീങ്ങുമെന്ന് പ്രഖ്യാപിച്ചു.  'മനുഷ്യത്വരഹിതമായ തരത്തിലാണ് ഇത് സംസ്ഥാനത്ത് നടക്കുന്നത്, പ്രായമുള്ളവരും രോഗം കൊണ്ട് കഷ്‌ടപ്പെടുന്നവരും എസ്ഐആർ മൂലം പ്രയാസമനുഭവിക്കുന്നു, സ്വന്തം പൗരത്വം തെളിയിക്കാൻ വേണ്ടി വൃദ്ധരായ മാതാപിതാക്കളെ ക്യൂവിൽ നിർത്താൻ ബിജെപി നേതാക്കള്‍ ഇഷ്ടപ്പെടുമോ?' മമത ബാനർജി ചോദിച്ചു.

[][] അർഹരായ എല്ലാവരെയും പേരുകള്‍ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കാന്‍ കേരള സർക്കാരും. വിട്ട് പോയവരുടെ പേരുകള്‍ ചേര്‍ക്കുന്നതിന് ആവശ്യമായ രേഖകൾ യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്ക്  മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.