ഒരു കോടി ഡോളറില്‍ അധികം വില വരുന്ന 500 വീടുകള്‍; ആഡംബര വീട് വിൽപ്പനയിൽ റെക്കോർഡ് കുറിച്ച് ദുബൈ[] റാസൽഖൈമ കുതിപ്പ്; വരുന്നത് 12 പുതിയ ഭീമന്‍ പദ്ധതികള്‍
[][] റാസൽഖൈമ കുതിപ്പ്;
വരുന്നത് 12 പുതിയ ഭീമന്‍ പദ്ധതികള്‍
[] കഴിഞ്ഞ വർഷം ദുബൈയിൽ ഒരു കോടി ഡോളറിലധികം വിലവരുന്ന 500 വീടുകളാണ് വിറ്റഴിക്കപ്പെട്ടത്. ഇതോടെ ദുബൈയിലെ ആഡംബര വീടുകളുടെ വിപണി പുതിയ റെക്കോർഡിലെത്തി. മുൻവർഷത്തേക്കാൾ വിൽപ്പനയുടെ എണ്ണത്തിൽ 15 ശതമാനവും മൂല്യത്തിൽ ഏകദേശം 28 ശതമാനവും വർധനവാണ് ഉണ്ടായത്. നൈറ്റ് ഫ്രാങ്ക് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഈ വിവരം വ്യക്തമാക്കുന്നത്.
[][] ടോണിനോ ലാംബോർഗിനി റസിഡൻസസ് പദ്ധതിയുടെ ലോഞ്ചിനോടനുബന്ധിച്ച് ബഎൻഡബ്ല്യു ഡെവലപ്മെൻറ്സ് റാസൽഖൈമയെ ആഗോള റിയൽ എസ്റ്റേറ്റ് വിപണിയിൽ കൂടുതൽ ശക്തമാക്കുന്ന ഭീമന്‍ പദ്ധതികൾ പ്രഖ്യാപിച്ചു. ഏകദേശം 20 ശതകോടി ദിർഹം മൂല്യമുള്ള ഈ പദ്ധതികളിൽ മൊത്തം 12 എണ്ണം ഉൾപ്പെടും. ഇതിൽ എട്ട് പദ്ധതികൾ റാക് സെൻട്രൽ മേഖലയിൽ നടപ്പാക്കും, ശേഷിക്കുന്ന നാല് അൽ മർജാൻ ഐലൻഡിലെ ബീച്ച് ഫ്രണ്ട് പ്രദേശത്തായിരിക്കും. പദ്ധതികളുടെ ഭാഗമായി ഒരു പഞ്ചനക്ഷത്ര ഹോട്ടൽ ബ്രാൻഡും പ്രമുഖ ഫാഷൻ ബ്രാൻഡും ഉൾപ്പെടും.
