ചരക്ക് കപ്പലുകളിൽ സായുധ ഡ്രോണുകളും മിസൈൽ ലോഞ്ചറുകളും ഘടിപ്പിച്ച് ലോകത്തെ ഞെട്ടിച്ച് ചൈന

ലോകത്തെ ഞെട്ടിച്ച് ചൈന!
'ഇത്ചരക്കുകപ്പൽ അല്ല, ഉള്ളിൽ മിസൈലുകളും ഡ്രോണുകളും'

ചരക്ക് കപ്പലുകളിൽ സായുധ ഡ്രോണുകളും മിസൈൽ ലോഞ്ചറുകളും ഘടിപ്പിച്ച് ലോകത്തെ ഞെട്ടിച്ച് ചൈന. ഷാങ്ഹായിലെ ഹുഡോംഗ്-ഷോങ്ഹുവ (Hudong-Zhonghua) കപ്പൽശാലയിൽ നങ്കൂരമിട്ടിരിക്കുന്ന 'ഷോങ്ഡ 79' (Zhongda 79) എന്ന ചരക്കുകപ്പലിന്റെ ഫോട്ടോ ആണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. അത്യാധുനിക ഡ്രോണുകൾ വിക്ഷേപിക്കാൻ സാധിക്കുന്ന ഇലക്ട്രോമാഗ്നറ്റിക് കാറ്റപ്പൾട്ട് (electromagnetic catapult) ഘടിപ്പിച്ചിരിക്കുന്നതിൻ്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. മാത്രമല്ല, കണ്ടെയ്‌നറുകൾക്കുള്ളിൽ ഒളിപ്പിക്കാവുന്ന മിസൈൽ ലോഞ്ചറുകളും കപ്പലിലുണ്ട്.