കുവൈത്ത് മലയാളി യാത്രക്കാരുടെ നീണ്ട കാലത്തെ ആവശ്യത്തിന് പരിഹാരം
കുവൈത്ത്-കോഴിക്കോട് സര്‍വ്വീസ് വീണ്ടും
മാർച്ച് ഒന്നു മുതൽ നേരിട്ടുള്ള യാത്ര
കുവൈത്ത് മലയാളി യാത്രക്കാരുടെ നീണ്ട കാലത്തെ ആവശ്യത്തിന് പരിഹാരം. കുവൈത്ത് കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു. മാർച്ച് ഒന്ന് മുതലാണ് കരിപ്പൂരിലേക്ക് വിമാനങ്ങൾ പറന്നുതുടങ്ങുക. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളായി ആഴ്‌ചയിൽ മൂന്നു സർവിസുകളാണുണ്ടാകുക. കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് ആഴ്‌ചയിൽ രണ്ടും കോഴിക്കോട്ടേക്ക് അഞ്ചും സർവീസ് ആണ് ഉണ്ടായിരുന്നത്. പുതുക്കിയ ഷെഡ്യൂളിൽ കോഴിക്കോട്ടേക്ക് ആഴ്ചയിൽ മൂന്നു സർവീസ് മാത്രമാണുള്ളത്.
