കടല്‍ മാര്‍ഗം ഒമാനിലേക്ക് മദ്യം കടത്തി:എട്ട് പ്രവാസികൾ അറസ്റ്റിൽ [] കുവൈത്ത് വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട
ഒമാനിലേക്ക് മദ്യം കടത്തി:
എട്ട് പ്രവാസികൾ അറസ്റ്റിൽ, മൂന്ന് ബോട്ടുകൾ പിടിച്ചെടുത്തു
[][] കുവൈത്ത് വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട:
ബനിൻ, ഇന്ത്യൻ വംശജര്‍ പിടിയില്‍
[] ഒമാനിലേക്ക് മദ്യം കടത്തിയതിന് 3 ബോട്ടുകൾ പിടിച്ചെടുത്തു. 8 പ്രവാസികളെ അറസ്റ്റ് ചെയ്തു. കടല്‍ മാര്‍ഗം അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഏഷ്യൻ രാജ്യങ്ങളില്‍ നിന്നുള്ള എട്ട് പേരാണ് മുസന്ദമിൽ പിടിയിലായത്. ഇവരെ വഹിച്ചുകൊണ്ടുള്ള മൂന്ന് ബോട്ടുകൾ മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡിൻ്റെ കോസ്റ്റ് ഗാർഡ് പട്രോളിംഗ് സംഘം തടയുകയായിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസ് (ആർഒപി) അറിയിച്ചു.
ബോട്ടുകളിൽ മദ്യം കള്ളക്കടത്ത് നടത്തുകയായിരുന്നുവെന്ന് കണ്ടെത്തിയതായി ആർഒപി പ്രസ്താവനയിൽ പറഞ്ഞു. പ്രതികളെ പിടികൂടുകയും പിടിച്ചെടുത്ത വസ്‌തുക്കൾ കണ്ടുകെട്ടുകയും ചെയ്തതായും അറിയിച്ചു. നിയമ നടപടികൾ പൂർത്തിയാക്കി വരികയാണെന്നും അധികൃതർ അറിയിച്ചു.
[][] കുവൈത്ത് ലഹരിക്കടത്തിനെതിരെ നിലപാട് കര്‍ശനമാക്കി. വിമാനത്താവളത്തിൽ നടത്തിയ പഴുതടച്ച പരിശോധനയില്‍ മയക്കുമരുന്ന് സംഘം പിടിയിലായി. ബനിൻ, ഇന്ത്യൻ പ്രവാസികൾ ആണ് അറസ്റ്റിൽ ആയത്.
1.074 കിലോ കഞ്ചാവും 226 ഗ്രാം ഹാഷിഷും പരിശോധനയില്‍ പിടിച്ചെടുത്തു.
