ഫെബ്രുവരി 18,19 വിശുദ്ധ റമദാൻ ഒന്നിന് സാധ്യത

ചൂടില്ല; ക്ഷീണമറിയില്ല! 
വിശുദ്ധ റമദാൻ  തണുപ്പുള്ള മാസങ്ങളിൽ
നോമ്പ് സമയവും കുറവ്

വ്രത ദിനങ്ങളെ ചൂട് വലക്കില്ല ഇത്തവണ.
2026 ലെ വിശുദ്ധ റമദാൻ ശൈത്യ കാലാവസ്ഥയില്‍. നോമ്പ് സമയം കഴിഞ്ഞ വർഷത്തേക്കാൾ കുറവായിരിക്കുമെന്നും റിപ്പോർട്ട്. ആദ്യ നോമ്പ് 12 മണിക്കൂറും 46 മിനിറ്റും നീണ്ടുനിൽക്കുന്നതായിരിക്കും. മാസാവസാനത്തോടെ, നോമ്പ് സമയം ഏകദേശം 13 മണിക്കൂറും 26 മിനിറ്റുമായിരിക്കും. എങ്കിലും 2025 ൽ ആചരിച്ച നോമ്പ് സമയത്തേക്കാൾ കുറവാണിത്. കഴിഞ്ഞ വർഷം ഏകദേശം 14 മണിക്കൂർ നേരം നോമ്പുണ്ടായിരുന്നു. ഈ വർഷം ഫെബ്രുവരി 18 നോ 19 നോ ആയിരിക്കും വിശുദ്ധ റമദാൻ നോമ്പ് തുടങ്ങുകയെന്നാണ് ദുബൈ ആസ്ട്രോണമി ഗ്രൂപ്പിലെ ഓപ്പറേഷൻസ് മാനേജർ ഖദീജ അഹമ്മദ് പറയുന്നത്. കൂടുതൽ സാധ്യത ഫെബ്രുവരി 19ന് 
ആണെന്നും അവർ പറയുന്നു. മാസപ്പിറവി കാണുന്നതിന് അനുസരിച്ചായിരിക്കുമിത്. യുഎഇ ചന്ദ്രദർശന സമിതിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക.