വാഹനമോടിക്കുന്നവർക്കിടയിൽ സുരക്ഷ അവബോധം വളർത്തുന്നതിനും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് നടപടി
ബഹ്റൈനില്‍
മുന്നിലും പിന്നിലും സ്‌മാർട്ട് കാമറയാണ്
ബഹ്റൈനിലെ റോഡുകളിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സ്മാർട്ട് കാമറകൾ അതി ജാഗ്രതയിലാണെന്ന മുന്നറിയിപ്പു മായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്.
നിർമിതബുദ്ധിയുടെ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കു ന്ന കാമറകൾ കഴിഞ്ഞ ദിവസങ്ങളിൽ പകർത്തിയ വിവിധ നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ അധികൃതർ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചു. വാഹനമോടിക്കുന്നവർക്കിടയിൽ സുരക്ഷ അവബോധം വളർത്തുന്നതിനും നിയമങ്ങൾ പാലിക്കു ന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി.
