മുട്ടില്‍ മരം മുറി: അഗസ്റ്റിൻ സഹോദരൻമാർ നൽകിയ അപ്പീൽ തള്ളി [] സിപിഎം മലപ്പുറം ജില്ല ഓഫീസിന് മുന്നിൽ സ‌മരവുമായി കുടുംബം [] ചലച്ചിത്ര മേളയിൽ ഫലസ്ത‌ീൻ കവിത ചൊല്ലി പ്രതിഷേധമറിയിച്ച് പ്രകാശ് രാജ്

[] മുട്ടില്‍ മരം മുറി: അഗസ്റ്റിൻ സഹോദരൻമാർ നൽകിയ അപ്പീൽ തള്ളി, 
റിപ്പോർട്ടർ ചാനൽ ഉടമകളാണ് പ്രതികൾ
[] നേതാവ് വീട് വെക്കാൻ അനുവദിക്കുന്നില്ല:
സിപിഎം മലപ്പുറം ജില്ല ഓഫീസിന് മുന്നിൽ സ‌മരവുമായി കുടുംബം
[] ഫലസ്തീന്‍ സിനിമകൾ വിലക്കി കേന്ദ്രം: ചലച്ചിത്രമേളയിൽ ഫലസ്ത‌ീൻ കവിത ചൊല്ലി പ്രതിഷേധമറിയിച്ച് പ്രകാശ് രാജ്

[] വീട് വെക്കാന്‍ അനുവദിക്കാത്ത പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിക്കെതിരെ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം. തിരൂരങ്ങാടി സ്വദേശി റിയാസ് പൂവാട്ടിലും കുടുംബവുമാണ് സമരത്തിനിറങ്ങിയത്. 
സിപിഎം ബ്രാഞ്ച് സെക്രട്ടറി പട്ടേരിക്കുന്നത്ത് സുബൈറിന്റെ നേതൃത്വത്തില്‍ വീട് നിര്‍മ്മാണം തടസ്സപ്പെടുത്തുന്നു എന്നാണ് പരാതിക്കാരന്‍ പറയുന്നത്. വീട് പണിയാനായി കെട്ടിയ തറ രാത്രിയില്‍ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം തകര്‍ത്തെന്നും ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും കുടുംബം ആരോപിക്കുന്നു. പാര്‍ട്ടി പറയുന്ന സ്ഥലത്ത് മാത്രമേ വീട് പണിയാവൂ എന്ന് നിര്‍ബന്ധിച്ചതായും അല്ലെങ്കില്‍ നിര്‍മ്മാണം അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും റിയാസ് പറഞ്ഞു. പ്രവാസിയായിരുന്ന ഇയാള്‍. മുന്‍പ് പാര്‍ട്ടിയില്‍ സജീവമായിരുന്നിട്ടും തന്റെ സങ്കടം കേള്‍ക്കാന്‍ പ്രാദേശിക നേതൃത്വം തയ്യാറാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

[] ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (BIFFes) നാല് ഫലസ്‌തീൻ സിനിമകൾക്ക് കേന്ദ്രം പ്രദർശനാനുമതി നിഷേധിച്ചു. ഇതിനെതിരെ രൂക്ഷവിമർശനവുമായി നടനും മേളയുടെ അംബാസഡറുമായ പ്രകാശ് രാജ്. കലയ്ക്ക് മേലുള്ള നിയന്ത്രണങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്ന് പ്രകാശ് രാജ് പറഞ്ഞു. പിന്നാലെ ഉദ്ഘാടന വേദിയിൽ ഫലസ്ത‌ീൻ കവിത ചൊല്ലിയാണ് അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. കലാമേളകളെ രാഷ്ട്രീയ താല്പര്യങ്ങൾ ബാധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മനുഷ്യാനുഭവങ്ങൾ പങ്കുവെക്കാനാണ് ഇത്തരം മേളകൾ സംഘടിപ്പിക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.

[] മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് തിരിച്ചടി. ഈട്ടിത്തടികൾ കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു. പ്രതികളുടെ അപ്പീല്‍ കോടതി തള്ളി. 2021ലെ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ടാണ് വയനാട് ജില്ലാ കോടതിയിൽ നിന്നും സുപ്രധാന തീരുമാനം വന്നിരിക്കുന്നത്. ഉപാധികളോടെ പട്ടയമുള്ള ഭൂമിയിൽ നിന്നും മുറിച്ചെടുത്ത മരങ്ങൾ വനംവകുപ്പ് പിടികൂടിയിരുന്നു. ഈ മരങ്ങൾ കണ്ടുകെട്ടിയതിനെ തുടർന്ന് ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലാണ് ഇപ്പോൾ വയനാട് ജില്ലാ കോടതി തള്ളിയിരിക്കുന്നത്.