ദുബൈ മാരത്തൺ നാളെ: 20,000 ഓട്ടക്കാരെത്തും
രജത ജൂബിലി നിറവിൽ ദുബൈ മാരത്തൺ നാളെ, ഞായറാഴ്ച. ഏകദേശം 20,000 ഓട്ടക്കാരുടെ റെക്കോർഡ് പങ്കാളിത്തം ഇത്തവണ ദുബൈ മാരത്തണിലുണ്ടാകും. ഫുൾ മാരത്തണിൽ ഏകദേശം 4,000 എലൈറ്റ് മത്സരാർഥികൾ പങ്കെടുക്കും. 10 കിലോമീറ്റർ റേസിലും 4 കിലോമീറ്റർ ഫൺ റണ്ണിലുമായി 15,000 പേർ മത്സരിക്കും. മിഡിൽ ഈസ്റ്റിലെ ഏറ്റവും പഴക്കമേറിയ അന്താരാഷ്ട്ര ഓട്ടമത്സരമാണ് ദുബൈ മാരത്തൺ.
