വെള്ളാപ്പള്ളി നടേശന് പത്മഭൂഷൻ നൽകിയ തീരുമാനം പിൻവലിക്കണമെന്ന പരാതി രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി


എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൻ പുരസ്‌കാരം നൽകിയ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർഎസ്  ശശികുമാറിൻ്റെ പരാതിയാണ് കൈമാറിയത്. പത്മാ പുരസ്കാരത്തെ അധിക്ഷേപിച്ചയാളും ക്രിമിനൽ കേസുകളിൽ പ്രതിയുമാണ് വെള്ളാപ്പള്ളിയെന്നാണ് പരാതിയിൽ പറയുന്നത്.