ഷാർജ പോലീസ് മികവ്! കാർ മോഷണം: മണിക്കൂറുകൾക്കുള്ളിൽ പ്രതി വലയില്‍ [] മഴയത്ത് നിരത്തില്‍ അഭ്യാസം, 8 വാഹനങ്ങള്‍ പിടിച്ചെടുത്തു


[] കാർ മോഷണം:
മണിക്കൂറുകൾക്കുള്ളിൽ പ്രതി വലയില്‍ 
[] മഴയത്ത് നിരത്തില്‍ അഭ്യാസം, 8 വാഹനങ്ങള്‍ പിടിച്ചെടുത്തു 

[] തിരക്കേറിയ നഗരമധ്യത്തിൽ പാർക്ക് ചെയ്തിരുന്ന കാർ നിമിഷങ്ങൾക്കുള്ളിൽ മോഷ്ടിച്ചു കടന്നുകളഞ്ഞയാളെ മണിക്കൂറുകള്‍ക്കകം വലയിലാക്കി 
ഷാർജ പോലീസ്. അത്യാധുനിക സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ്  പ്രതിയെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത്. യുഎഇ സ്വദേശിയായ യുവാവ് കാർ റോഡരികിൽ പാർക്ക് ചെയ്ത്‌ത്‌ തൊട്ടടുത്തുള്ള കടയിലേക്ക് പോയ സമയത്തായിരുന്നു മോഷണം നടന്നത്. കാറിൻ്റെ ലോക്ക് തുറന്നു കിടന്നതും വിൻഡോ ഗ്ലാസ് ഭാഗികമായി താഴ്ത്തി വെച്ചതും മോഷ്ടാവിന് കാര്യങ്ങൾ എളുപ്പമാക്കി. കടയിൽ നിന്നും മിനിറ്റുകൾക്കുള്ളിൽ തിരികെ എത്തിയ യുവാവ് കണ്ടത് തന്റെ വാഹനം മറ്റൊരാൾ ഓടിച്ചു പോകുന്നതാണ്. അൽപദൂരം വാഹനത്തിന് പിന്നാലെ ഓടിയെങ്കിലും മോഷ്ട‌ാവ് കാറുമായി അതിവേഗം കടന്നുകളഞ്ഞു. തുടർന്ന് യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷാർജ പോലീസ് അന്വേഷണം ആരംഭിക്കുകയും, സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

[] മഴ സമയത്ത് അശ്രദ്ധമായി വാഹനമോടിച്ച എട്ട് വാഹനങ്ങൾ ഷാർജ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നിരത്തില്‍ അഭ്യാസിയെ പോലെ  വാഹനം ഓടിച്ചതിന് 2000 ദിർഹം പിഴ ഈടാക്കി. നമ്പർ പ്ലൈറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് 3000 ദിർഹവും പിഴ ശിക്ഷ വിധിച്ചു.